Latest News

പഴയ കടപ്പുറം സുന്നി സെന്റര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: [www.malabarflash.com] പഴയകടപ്പുറത്ത് പുതുതായി നിര്‍മ്മിച്ച ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്റര്‍ ബുധനാഴ്ച പ്രൗഢമായ ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സുന്നി സെന്റര്‍ ഉദ്ഘാടന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എം.ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി അദ്ധ്യക്ഷത വഹിക്കും. സി.പി.കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ.അബൂബക്കര്‍ മൗലവി പതാക ഉയര്‍ത്തും.
എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എ.അബ്ദുല്‍ഹമീദ് മൗലവി ആലംപാടി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, വൈ.എം.അബ്ദുറഹ്മാന്‍ അഹ്‌സനി, കെ.പി.അബ്ദുറഹ്മാന്‍ സഖാഫി, സി.അബ്ദുല്ല ഹാജി ചിത്താരി, കെ.പി.അഹമ്മദ് സഖാഫി, സി.എച്ച്.ആലിക്കുട്ടിഹാജി, അബ്ദുല്ല സഖാഫി മഞ്ചേരി, എ.ഹമീദ്ഹാജി (ഐ.യു.എം.എല്‍), എം.ഹസൈനാര്‍ പടന്നക്കാട് (ഐ.എന്‍.സി), അബ്ദുല്‍ അസീസ് കടപ്പുറം (ഐഎന്‍എല്‍), ഹസൈനാര്‍ കല്ലൂരാവി (മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍), കുമാരന്‍ (സിപിഐ), അജയകുമാര്‍ നെല്ലിക്കാട്ട് (ബിജെപി), പി.പി.അബ്ദുസ്സത്താര്‍, മശ്ഹൂദ് ഫാളിലി, ബി.എം.ശംസുദ്ധീന്‍, സി.പി.അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സി.പി.അഹമ്മദ് സ്വാഗതവും, കെ.പി.ഹുസൈന്‍ മൗലവി നന്ദിയും പറയും.
തുടര്‍ന്ന് മുഈനുദ്ധീന്‍ ബംഗ്‌ളൂരിന്റെ നേതൃത്വത്തില്‍ നഅ്‌തെ ശരീഫ്, ബുര്‍ദ മജ്‌ലിസ്, കളരിപ്പയറ്റ് പ്രദര്‍ശനം, രാത്രി ഏഴിന് ആത്മീയ സദസ്സ് നടക്കും. സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട് എത്തുന്ന കാന്തപുരത്തെ അതിഞ്ഞാല്‍ സമര്‍ഖന്ത് മഖാം പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പഴയകടപ്പുറത്തേക്ക് ആനയിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വ്യാഴാഴ്ച സമാപിക്കും. സമാപനത്തിന്റെ ഭാഗമായി രാത്രി ഏഴ് മണിക്ക് നൗഫല്‍ സഖാഫി കളസ മതപ്രഭാഷണം നടത്തും.

സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുറഹ്മാന്‍ സഖാഫി, പ്രോഗ്രാം കണ്‍വീനര്‍ ബശീര്‍ മങ്കയം, ജനറല്‍ കണ്‍വീനര്‍ സി.പി.അഹമ്മദ്, ട്രഷറര്‍ പി.പി.അബ്ദുസ്സത്താര്‍,
കണ്‍വീനര്‍മാരായ കെ.പി.ഹുസൈന്‍ മൗലവി, സി.പി.അബ്ദുല്ല തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.