Latest News

ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; 37 വയസുകാരി റോഡരികില്‍ പ്രസവിച്ചു

സിതാപൂര്‍: [www.malabarflash.com] ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന മുപ്പത്തേഴുവയസുകാരി റോഡരികില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരിലെ ഹര്‍ഗാവിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടാണ് മുപ്പത്തേഴുകാരിയായ ഗീതാ ദേവി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഒറ്റയ്ക്കാണു വന്നതെന്ന കാരണം പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഗീതാ ദേവിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. ഇക്കാര്യം പിന്നീട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. റോഡരികില്‍ പ്രസവിച്ചു കിടന്ന ഗീതാദേവിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലാക്കുകയായിരുന്നു.

രോഗിക്ക് ആശുപത്രിയില്‍ അഭയം നല്‍കാതിരിക്കുന്നത് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു വന്ന വലിയ വീഴ്ചയാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹര്‍ഗോവിന്ദ് സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.