Latest News

കേന്ദ്ര ഭരണത്തിന്റെ തണലില്‍ ബി.ജെ.പി. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്നു: മന്ത്രി മഞ്ഞളാംകുഴി അലി

കാസര്‍കോട്: [www.malabarflash.com] കേന്ദ്ര ഭരണത്തിന്റെ തണലില്‍ ബി.ജെ.പി. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയാണെന്ന് നഗരകാര്യ -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ശക്തികള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ഭയപ്പെടുത്താന്‍ നോക്കുകയാണ്. മുസ്‌ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് ഒരു സംഘ് പരിവാര്‍ നേതാവ് ആഹ്വാനം ചെയ്തത്. മുസ്‌ലീംങ്ങള്‍ ഇന്ത്യയില്‍ ജനിച്ചവരാണെന്നും അവര്‍ ഇവിടെതന്നെ ജീവിക്കുമെന്നും എവിടെയും പോകില്ലെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിംലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം ഉളിയത്തടുക്ക എം.കെ. മാമുഹാജി നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

യു.ഡി.എഫ്. സര്‍ക്കാര്‍ നല്ലഭരണമാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഇല്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്നുണ്ട്.സി.പി.എം. നടത്തുന്ന കള്ളപ്രചാരണം ജനള്‍ ചെവികൊള്ളില്ലെന്നും മന്ത്രി പറഞ്ഞു. അബൂദാബി കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വ്വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ടി.എം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ചൂരി സ്വാഗതം പറഞ്ഞു. എ.പി.ഉണ്ണികൃഷ്ണന്‍, മുനീര്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി എം.അബ്ദുല്ല മുഗു, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ. മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, സെക്രട്ടറി പി. അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ല ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞിചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി അഷ്‌റഫ് എടനീര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര, ദുബൈ കെ.എം.സി.സി. മണ്ഡലം സെക്രട്ടറി മഹമൂദ് കുളങ്കര, എം.എ.അബ്ദുല്‍ റഹ്മാന്‍ ഹാജി ചൂരി, യു. ബഷീര്‍, കെ.എം.സി.സി. നേതാക്കളായ ഹനീഫ് പടിഞ്ഞാര്‍ മൂല, ശരീഫ് നാല്‍ത്തടുക്ക, നിസാര്‍ കല്ലങ്കൈ, ലത്തീഫ് പട്‌ല സംസാരിച്ചു. 


നേരത്തെ ചെട്ടുംകുഴിയില്‍നിന്നും ആരംഭിച്ച പ്രകടനത്തിന് ടി.എം.ഇഖ്ബാല്‍, ഹാരിസ് ചൂരി, യു. സഹദ് ഹാജി, മജീദ് പടിഞ്ഞാര്‍, അസീസ് ഹിദായത്ത് നഗര്‍,ഹമീദ്ഹാജി ചൂരി, മുത്തലിബ് പാറക്കെട്ട്, ഇഖ്ബാല്‍ ചൂരി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, അര്‍ഷാദ് ഉളിയത്തടുക്ക 
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam Newsനേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.