കാസര്‍കോട്: [www.malabarflash.com] ഗള്‍ഫിലുള്ള മകന്റെ ഭാര്യയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. സീതി (60) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സീതിയുടെ മകന്റെ ഭാര്യയായ 25കാരിയാണ് പീഡനത്തിനിരയായി ഗര്‍ഭിണിയായത്. യുവതി മൂന്ന് മാസം ഗര്‍ഭിണിയാണ്.
2015 ഫെബ്രുവരിയിലെ ആദ്യ ആഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുണ്ട്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഭര്‍തൃപിതാവ് യുവതിയെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. യുവതി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തായത്. യുവതി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം ഊര്‍ജിതമാക്കി.
No comments:
Post a Comment