Latest News

കര്‍ഷക തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ സഹായം വിതരണം ചെയ്യണം

ഉദുമ: [www.malabarflash.com] ക്ഷേമനിധി ഉള്‍പെടയുള്ള കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യണമെന്ന് കെഎസ്‌കെടിയു ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

പാലക്കുന്നില്‍ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി കെ അഹമ്മദ്ഷാഫി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി വി സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലന്‍ കുതിരക്കോട് രക്തസാക്ഷി പ്രമേയവും നാരായണന്‍ കുന്നൂച്ചി അനുശോചനവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി വി കെ രാജന്‍, പ്രസിഡന്റ് കെ കണ്ണന്‍ നായര്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠന്‍, കൊട്ടറ വാസുദേവന്‍, മടത്തനാട്ട് രാജന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ മധുമുതിയക്കാല്‍ സ്വാഗതം പറഞ്ഞു.

ഉദുമ കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവുമുണ്ടായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി നാരായണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ്ഷാഫി അധ്യക്ഷനായി. കെ വി കുഞ്ഞിരാമന്‍, വി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. വി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: ടി കെ അഹമ്മദ്ഷാഫി (പ്രസിഡന്റ്), ബാലന്‍ കുതിരക്കോട്, കുഞ്ഞിക്കണ്ണന്‍ ആടിയത്ത്, എ ജാസ്മിന്‍ (വൈസ് പ്രസിഡന്റ്), വി വി സുകുമാരന്‍ (സെക്രട്ടറി), നാരായണന്‍ കുന്നൂച്ചി, പി ബാലകൃഷ്ണന്‍, കെ സി കെ ഷീബ (ജോയിന്റ് സെക്രട്ടറി)
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.