Latest News

നാമജപത്തിന്റെ ശക്തിയാണ് നാടിന്റെ ഐശ്വര്യം: സ്വാമി മുക്താനന്ദ

കാഞ്ഞങ്ങാട്: [www.malabarflash.com] നാമജപത്തിന്റെ ശക്തിയാണ് നാടിന്റെ ഐശ്വര്യമെന്ന് ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ അഭിപ്രായപ്പെട്ടു. മാവുങ്കാല്‍ വാഴക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര അഷ്ടബന്ധ നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനടനുബന്ധിച്ച് കാഞ്ഞങ്ങാട് കാര്‍ത്തികേയസേവാ മണ്ഡല്‍ സമര്‍പ്പിച്ച ഊട്ടുപുരയുടെയും, ഗള്‍ഫ് യു എ ഇ കമ്മിറ്റി സമര്‍പ്പിച്ച ക്ഷേത്ര ചുറ്റു പന്തലിന്റെയും സമര്‍പ്പണ ചടങ്ങ് ശനിയാഴ്ച രാവിലെ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

നമ്മുടെ സംസ്‌ക്കാരം അന്യമാകുന്നുവെന്ന് പറയുന്നുവെങ്കിലും സംസ്‌ക്കാരം ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്നത് ക്ഷേത്രങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഉത്സവം ഒരു ഉത്സാഹമാണെന്നും ഇത് എന്നും നിലനില്‍ക്കണമെന്നും സ്വാമിജി വ്യക്തമാക്കി.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അദ്ധ്യക്ഷം വഹിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്ര രക്ഷാധികാരി മടിക്കൈ കമ്മാരന്‍ നിര്‍വഹിച്ചു. കാര്‍ത്തികേയ സേവാ മണ്ഡല്‍ പ്രസിഡണ്ട് എന്‍ കേളു നമ്പ്യാര്‍, യു എ ഇ കമ്മിറ്റി പ്രസിഡണ്ട് ടി ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. പി വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും , എം ഗോവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരവല്‍ കേശവ തന്ത്രിക്ക് കോട്ടപ്പാറയില്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. ആര്‍ട്ട്് ഓഫ് കുടുംബാംഗങ്ങള്‍ സത്‌സംഗ് അവതരിപ്പിച്ചു. തുടര്‍ന്ന് പൂരക്കളിയും. ഞായറാഴ്ച രാവിലെ 9 മണിക്ക് ബാലസരസ്വതി പൂജ, ഉച്ചക്ക് അന്നദാനം, 2 ന് ഭക്തിഗാനസുധ, 4 ന് സ്വാമി ബോധ ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 7 മണിക്ക് ഭജന. തുടര്‍ന്ന് ജനനി കലാസമിതി ബാലഗോകുലം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 25 ന് രാവിലെ 9 ന് മഹാ മൃത്യുഞ്ജയഹോമം 10 ന് സാംസ്‌ക്കാരിക സമ്മേളനം പ്രശസ്ത കവി എസ് രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 12.30 മുതല്‍ അന്നദനം. 1 മണിക്ക് അക്ഷര ശ്ലോക സദസ്സ്, വൈകുന്നേരം 4.30 തിന് സ്വാമി പ്രേമാനന്ദയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 7 മണിക്ക് തിരുവാതിരക്കളി, 7.30 തിന് ഭജന, 8.30ന് ടി പി ശ്രീനിവാസന്‍ മാസ്റ്ററുടെ സംഗീത കച്ചേരി.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.