Latest News

ബഷീര്‍ പടിയത്ത് തിങ്കളാഴ്ച ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍

ഉദുമ: [www.malabarflash.com] തിങ്കളാഴ്ച ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന പത്താം ക്ലാസ്സ് പാസ്സായവര്‍ക്കും പ്ലസ് ടു പാസ്സായവര്‍ക്കുമുള്ള അനുമോദന ചടങ്ങില്‍ പ്രമുഖ വ്യവസായി ബഷീര്‍ പടിയത്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കല്‍പ്പാഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരില്‍ പ്രമുഖനാണ്. 

വിരലിലെണ്ണാവുന്ന സ്റ്റാഫംഗങ്ങളുമായി 1991 യു.എ.ഇ.യിലെ ഷാര്‍ജയില്‍ എളിയ തോതില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പ് ഇന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ചൈന, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിച്ച് സേഫ്റ്റി എഞ്ചിനിയറിംഗ് രംഗത്ത് ശക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധമായ 600ല്‍പരം സ്റ്റാഫംഗങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നു. ബഷീര്‍ പടിയത്തിന്റെ സംഘാടന മികവില്‍ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ഗ്രൂപ്പിന് കഴിഞ്ഞു. 

ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍, ലിഫ്റ്റിംഗ് എക്യുപ്‌മെന്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍, യു.കെ.; ഫസ്റ്റ് എയ്ഡ് അസോസിയേഷന്‍ യു.കെ. എന്നിവയിലുള്ള അംഗത്വം സ്ഥാപനത്തിന്റെ ഗുണനിലവാരത്തിന്റെ തെളിവുകളാണ്.
കേരളത്തിനകത്തും പുറത്തും സാമൂഹിക സേവനരംഗത്ത് ബഷീര്‍ പടിയത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.