ഉദുമ: [www.malabarflash.com] സഹോദരനോടൊപ്പം ബൈക്കില്‍ മരണ വീട്ടിലേക്ക് പോകുമ്പോള്‍ അടിയേററ് മരിച്ച മുക്കൂട് സ്വദേശിയും ഉദുമ കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിന്റെ കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞു. ഉദുമ പാക്യാരയിലുളള എട്ട് യുവാക്കളാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര്‍ പോലീസ് വലയിലായതായാണ് വിവരം.
ഹോസ്ദുര്‍ഗ് സി.ഐ പ്രേമന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പാക്യാരയിലെ പത്തോളം യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞത്.
അതിനിടെ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാദുഷ ബുധനാഴ്ച വൈകന്നേരത്തോടെ ബേക്കല്‍ പോലസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
സി.പി.എം പ്രവര്‍ത്തകരെ അക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് അറിയുത്. എന്നാല്‍ ഈ സമയം ഇതുവഴി വന്ന ഷാഹുല്‍ ഹമീദിനെയും, ബാദുഷയെയും ആളുമാറി അക്രമിക്കുകയായിരുന്നു.
അതിനിടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഉദുമയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നിലും ഈ സംഘമാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
ഞായാറാഴ്ച രാത്രി ഒരു മണിയോടെ സഹോദരന്‍ ബാദുഷയോടൊപ്പം ഉദുമ പടിഞ്ഞാറിലെ ബന്ധുവീട്ടിലേക്ക് ബൈക്കിലൂടെ പോകുമ്പോള്‍ കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപത്ത് വെച്ചാണ് ഷാഹുല്‍ ഹമീദ് അക്രമികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.
ഗുരുതരമായി പരിക്കേററ ഷാഹുല്‍ ഹമീദിനെയും, ബാദുഷയെയും മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാഹുല്‍ ഹമീദ് മരണപ്പെടുകയായിരുന്നു.
ഹോസ്ദുര്‍ഗ് സി.ഐ പ്രേമന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പാക്യാരയിലെ പത്തോളം യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞത്.
അതിനിടെ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാദുഷ ബുധനാഴ്ച വൈകന്നേരത്തോടെ ബേക്കല്‍ പോലസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
സി.പി.എം പ്രവര്‍ത്തകരെ അക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് അറിയുത്. എന്നാല്‍ ഈ സമയം ഇതുവഴി വന്ന ഷാഹുല്‍ ഹമീദിനെയും, ബാദുഷയെയും ആളുമാറി അക്രമിക്കുകയായിരുന്നു.
അതിനിടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഉദുമയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നിലും ഈ സംഘമാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
No comments:
Post a Comment