കാഞ്ഞങ്ങാട്: [www.malabarflash.com] പെരിയയിലെ കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരേസമയത്ത് സി.ബി.ഐ റെയ്ഡ് നടത്തി.
സര്‍വ്വകലാശാല ജോയിന്റ് രജിസ്ട്രാര്‍ എസ്. ഗോപിനാഥന്റെ ഉദയഗിരിയിലുള്ള വീട്ടിലും അസി. രജിസ്ട്രാര്‍ (ഫിനാന്‍സ്) രാജീവന്റെ വടകരയിലെ വീട്ടിലുമാണ് പുലര്‍ച്ചെ 5 മുതല്‍ കൊച്ചിയിലെ സി.ബി.ഐ സംഘം പരിശോധന നടത്തിയത്.
അതേസമയം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചതിലെ അഴിമതി കണ്ടെത്തുന്നതിന് മാതാ സെക്യൂരിറ്റി ഓഫീസിലും റെയ്ഡ് നടത്തി. സമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 10ന് സര്‍വ്വകലാശാലയില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
സര്‍വ്വകലാശാല ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. പ്രസാദ് പന്നിയന്റെ കാസര്‍കോട്ടെ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
സര്‍വ്വകലാശാലയിലെ പര്‍ച്ചേസുകളില്‍ നടത്തിയ അഴിമതി, പടന്നക്കാട്, വിദ്യാനഗര്‍ കാമ്പസ് വാടകയിലെ ക്രമക്കേട്, രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിനായി ചെലവിട്ട തുക എന്നിവയാണ് വ്യാഴാഴ്ച പരിശോധിക്കുന്നത്.
No comments:
Post a Comment