Latest News

ഉദുമ പഞ്ചായത്ത് വിഭജിക്കുന്നതിനെതിരെ എല്‍ഡിഎഫ് ധര്‍ണ

ഉദുമ:[www.malabarflash.com] ഉദുമ പഞ്ചായത്തിനെ ജനാധിപത്യ വിരുദ്ധമായി വിഭജിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തിലുളള പ്രക്ഷോഭത്തിന്റെ ഭാഗമായി ധര്‍ണ്ണ സംഘടിപ്പിച്ചു. ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

വി മോഹനന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, കെ വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ കെ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
ഉദുമ പഞ്ചായത്തിലെ ബാര, എരോല്‍, നാലാംവാതുക്കല്‍, ആറാടുകടവ്, മുതിയക്കാല്‍, അങ്കക്കളരി വാര്‍ഡുകളില്‍ ചില പ്രദേശം പൂര്‍ണമായും ചിലത് ഭാഗികമായും മുറിച്ചുമാറ്റി പനയാല്‍ പഞ്ചായത്ത് രൂപീകരിക്കാനാണ് നിര്‍ദേശം. പള്ളിക്കര പഞ്ചായത്തിലെ ലീഗിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളും പനയാലില്‍ ഉള്‍പ്പെടുത്തുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ അധികാരം പിടിക്കാനാണ് മുസ്ലിംലീഗ് നീക്കം. 

ഈ അശാസ്ത്രീയമായ പഞ്ചായത്ത് വിഭജനത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ 2 മുതല്‍ നാലുവരെ പഞ്ചായത്തില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിക്കും. രണ്ടിന് വൈകിട്ട് നാലിന് മേല്‍ബാര മുതിരവളപ്പില്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ നാലിന് പള്ളം തെക്കേക്കരയില്‍ സമാപിക്കും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.