Latest News

ഭൂവിനിയോഗ ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ഭാരതത്തെ വെല്ലുവിളിക്കുന്നു: ശ്രീധരന്‍പിള്ള

കോളിയടുക്കം: [www.malabarflash.com] ബിജെപി ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥക്ക് കോളിയടുക്കത്ത് നടന്ന സ്വീകരണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. 

ഭൂവിനിയോഗ ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ഭാരതത്തിലെ 28 കോടി വീടില്ലാത്തവരോട് നടത്തുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമം പിന്‍വലിക്കണമെന്ന ലീഗിന്റെ ആവശ്യം ഭാരതത്തിന്റെ ദേശീയതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനു വേണ്ടിയാണ് ലീഗിന്റെ ശ്രമം. 

എന്‍ഡിഎഫിനും എസ്ഡിപിഐ യുടേയും, ലീഗിന്റെയും ഭാഷ ഒന്നു തന്നെയാണ്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന നേതാക്കളാണ് സിപിഎമ്മിലേത്. മോദിയുടേയും ഗവണ്‍മെന്റിന്റെയും എല്ലാ നല്ല തീരുമാനങ്ങളെയും തള്ളിപ്പറയുന്നവര്‍ രാഷ്ട്രവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കാനാണ ് ശ്രമിക്കുന്നത്.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍ ഷെട്ടി നന്ദി പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍, ആര്‍.ഗണേശന്‍, ബാബുരാജ് പരവനടുക്കം, തമ്പാന്‍ അച്ചേരി, പുരുഷോത്തമന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്‍, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി രാജേഷ് കൈന്താര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വെച്ച് പെരുമ്പള, കോളിയടുക്കം ഭാഗങ്ങളില്‍ നിന്നായി പാര്‍ട്ടിമാറി വന്ന 25 പേര്‍ക്ക് ബിജെപിയിലേക്ക് സ്വീകരണവും നല്‍കി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.