Latest News

ചെര്‍ക്കളയില്‍ കോണ്‍ട്രാക്ടറുടെ പൂട്ടിയിട്ട വീടിന്റെ ജനലഴി അടര്‍ത്തി 6 ലക്ഷം രൂപയും 10 സ്വര്‍ണ്ണനാണയവും കവര്‍ന്നു

കാസര്‍കോട്: [www.malabarflash.com] കോണ്‍ട്രാക്ടറുടെ വീടിന്റെ ജനലഴി മുറിച്ച് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച 6 ലക്ഷം രൂപയും 10 സ്വര്‍ണനാണയങ്ങളും കവര്‍ന്നു. ചെര്‍ക്കളക്കടുത്ത് അഞ്ചാംമൈലിലെ ഐ.എസ്. ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

തമിഴ്‌നാട്ടിലെ കോണ്‍ട്രാക്ടറായ ഹമീദ് രണ്ടാഴ്ച മുമ്പ് വീട് പൂട്ടി തമിഴ്‌നാട്ടിലേക്ക് കുടുംബസമേതം പോയതാണ്. ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ ജനലിന്റെ അഴി അടര്‍ത്തിയ നിലയിലാണ്. ഇത് വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് സൂചന.

ഒരു പവന്‍ വീതം വരുന്ന 10 സ്വര്‍ണ്ണനാണയങ്ങളാണ് നഷ്്ടപ്പെട്ടത്. പണം സാരിയില്‍ ചുറ്റി അലമാരക്കകത്ത് വെച്ച് പൂട്ടിയിരുന്നു. വിവാഹത്തിന് സമ്മാനമായി കിട്ടിയതാണ് സ്വര്‍ണ്ണ നാണയങ്ങള്‍. ഇതും അലമാരയില്‍ സൂക്ഷിച്ചതായിരുന്നു. വീടനകത്തെ എല്ലാ അലമാരകളും കുത്തിപ്പൊളിച്ചിട്ടുണ്ട്. വസ്ത്രങ്ങളും ഉപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. കൂടാതെ കിടക്കകള്‍ കുത്തികീറയിട്ടുണ്ട്. പണം സൂക്ഷിച്ചിട്ടുണ്ടോ എന്ന് സംശയിച്ചായിരിക്കാം ഇതെന്നാണ് കരുതുന്നത്.
ഏപ്രില്‍ 25ന് ഒരു ബന്ധു വീട് തുറന്ന് വൃത്തിയാക്കിയിരുന്നു. ഞായറാഴ്ച കുടുംബം വരുന്നതറിഞ്ഞ് വീട് വൃത്തിയാക്കാന്‍ ബന്ധു വീണ്ടും എത്തിയപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിച്ചു. ഇതിനിടയില്‍ ചെന്നൈയില്‍ നിന്ന് കുടുംബവും എത്തി.
വിദ്യാനഗര്‍ പൊലീസ് വീട്ടിലെത്തി പരിശോധിച്ചു. തിങ്കളാഴ്്ച വിരലടയാള വിദഗ്ദര്‍ വീട് പരിശോധിക്കും..
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.