Latest News

കോട്ടിക്കുളം മഖാം ഉറൂസ് തുടങ്ങി

ഉദുമ: [www.malabarflash.com] ചരിത്ര പ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസ് തുടങ്ങി. ജമാഅത്ത് പ്രസിഡണ്ട് ഹമീദ് ഹാജി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് തുടക്കമായത്.

വ്യാഴാഴ്ച വൈകുന്നേരം നടന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹക്കീം തങ്ങള്‍ ബാ അലവി വെട്ടിച്ചിറ നേതൃത്വം നല്‍കി. 

ഉദ്ഘാടന സമ്മേളനം ഉറൂസ് കമ്മിററി ചെയര്‍മാന്‍ ഹമീദ് ഹാജി മലാംകുന്നിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ത്വഖ അഹമ്മദ് മൗലവി, അബ്ദുല്‍ അസീസ് അഷ്‌റഫി, യു.കെ. മുഹമ്മദ്കുഞ്ഞി, സി.എച്ച് മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹസ്സന്‍ ഷാ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, ഷാഹുല്‍ ഹമീദ് ദാരിമി, ഉസ്മാന്‍ മൗലവി, വി.പി മുഹമ്മദ് മൗലവി, ഷറഫുദ്ദീന്‍ ഫൈസി പ്രസംഗിച്ചു. റഫീഖ് അങ്കക്കളരി സ്വാഗതവും, ഇഖ്ബാല്‍ കരിപ്പോടി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ച് ഹാജി ഹസ്സന്‍, അബ്ദുല്‍റഹിമാന്‍ ടിങ്കു, കെ.എ അബ്ദുല്ലക്കുഞ്ഞി കരിപ്പോടി, ഇസ്മായീല്‍ ഹാജി സിങ്കപ്പൂര്‍, എ.എം മൊയ്തീന്‍ എന്നിവരെ ആദരിച്ചു.
വെളളിയാഴ്ച നടന്ന കുടുംബ സംഗമം സിംസാറുല്‍ അഖ് ഹുദവി ഉദ്ഘാടനം ചെയ്തു. യു.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷെരീഫ് കാപ്പില്‍ ആശംസ നേര്‍ന്നു. അബ്ദുല്ലക്കുഞ്ഞി കൂളിക്കാട് സ്വാഗതവും സലാം കടവത്ത് നന്ദിയും പറഞ്ഞു. 

ശനിയാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് ഹാജി അക്കര അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ ഹബീബ്, അമീര്‍ ഐഡിയല്‍, ഹനീഫ പാലക്കുന്ന്, സിറാജുദ്ദീന്‍ പളളിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാരിസ് അങ്കക്കളരി സ്വാഗതവും മുഹമ്മദ് ബഷീര്‍ എം.എ നന്ദിയും പറഞ്ഞു. 


ഞായറാഴ്ച നടന്ന പ്രവാസി സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി പളളിക്കാല്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് പി.കെ. കുഞ്ഞബ്ദുല്ല, പാലാട്ട് അബ്ദുല്‍ റഹിമാന്‍, കാസിം പൈക്കത്ത് വളപ്പില്‍ പ്രസംഗിച്ചു. സി.എച്ച് അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു.
എല്ലാ ദിവസങ്ങളിലും രാത്രി 9 മണിക്ക് മതപ്രഭാഷണവും കൂട്ടു പ്രാര്‍ത്ഥനയും നടക്കും
മെയ് 7 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും

Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.