കാഞ്ഞങ്ങാട്: [www.malabarflash.com]കാഞ്ഞങ്ങാട് ഗാന്ധി പീസ് പാര്‍ക്കില്‍ ഈ വര്‍ഷത്തെ സൗജന്യ കുടിനീര് മോര് വിതരണം ആരംഭിച്ചു. കരീം തൃക്കരിപ്പൂരിന് ഒരു ഗ്ലാസ് മോരിന്‍വെള്ളം നല്കി കൊണ്ട് എഴുത്തുകാരന് പി.കെ.ഗോപി മടിക്കൈ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് വിശപ്പില്ലാത്ത നഗരം എന്ന പേരില്‍ പാര്‍ക്കില്‍ നടന്നുവരുന്ന ഉച്ചക്കഞ്ഞി വിതരണം രണ്ടു മാസക്കാലമായി തുടര്‍ന്നു വരുന്നതിനാല്‍ മോരിന് വെള്ളം നല്‍കുന്നത് ഒരു മാസം വൈകി.
യു.വി. ഗോപാലന് അധ്യക്ഷത വഹിച്ചു. സി.കെ.സുബൈര്‍, ഗിരീഷ് പാലക്കീല്‍, സി.എല്‍.സാഹിദ്, സുനീഷ്.ജി.നായര്‍, കെ.രാമകൃഷ്ണന്, ടി.പി.ആരീസ്, അരുണ്‍കുമാര്‍, കെ.വി.രാഗേഷ്, കെ.വി.റിജില്‍, ഗംഗാധരന് മാണിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹരി കൃഷ്ണന് സ്വാഗതവും കെ.അനിത നന്ദിയും പറഞ്ഞു.
No comments:
Post a Comment