കാഞ്ഞങ്ങാട്: [www.malabarflash.com] നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇടതു-വലതുമുന്നണികളുടെ നുണപ്രചരണങ്ങള്‍ പൊളിച്ചടുക്കി ഇവരുടെ ഒത്തുകളി രാഷ്ട്രീയം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുന്നതിന് വേണ്ടി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ യാത്രയ്ക്ക് കാഞ്ഞങ്ങാട് ഉജ്വല സ്വീകരണം. കോട്ടച്ചേരിയില്‍ നടന്ന സ്വീകരണയോഗത്തില്‍ അജയകുമാര്‍ നെല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു.
നികുതി വെട്ടിപ്പുകാര്‍ക്കും വിദേശ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും നരേന്ദ്രമോദി സര്‍ക്കാരിനെ ഭയമാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് വ്യക്തമാക്കി. സാധാരണക്കാരന് ഉപകാരപ്രദമാകുന്ന ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ യഥാര്‍ത്ഥ വസ്തുത അവര്‍ മനസിലാക്കാതിരിക്കാന്‍ ഇവിടുത്തെ ഇടതു-വലതു രാഷ്ട്രീയ ബുദ്ധിജീവികള്‍ കള്ളപ്രചരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ബിജെപി ജില്ലകള്‍ തോറും ഇത്തരം പ്രചരണ യാത്രകള്‍ നടത്തുന്നത്.
ഭൂമി ഏറ്റെടുക്കല്‍ ബില്‍ പ്രകാരം സാധാരണക്കാരനാണ് നേട്ടം. നിലവില്‍ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയും 30 ശതമാനം ആശ്വാസ തുകയുമാണ് ഉടമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ നിലവിലുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ നാലിരട്ടി തുകയാണ് ഉടമയ്ക്ക് ലഭിക്കാന്‍ പോകുന്നത്. ഇത് ഭൂമാഫിയകള്‍ക്ക് എതിരാകുമെന്നതിനാലാണ് ഇവരുടെ സമ്മര്‍ദ്ദത്താല്‍ ഇടതു-വലതു മുന്നണി നേതാക്കള്‍ നുണപ്രചരണങ്ങള്‍ നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
ഭൂമിയില്ലാത്ത സാധാരണക്കാരന് ഏക്കറുകണക്കിന് ഭൂമിയുള്ള ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുമെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ പ്രതിരോധം, റോഡ് എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ ഈ നിയമം ബാധകമല്ല. ഒരുമാസം ഒരു രൂപ അടച്ച് ഒരു വര്‍ഷം 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളുടേയും കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ തിരിച്ചറിവ് ബിജെപിയുടെ വോട്ടായി മാറുമെന്നും ജില്ലാ സമിതി അംഗം ശ്രീധരന്‍ കാരാക്കോട് പറഞ്ഞു. ഇപ്പോള്‍ ഇരുമുന്നണികളും ആവേശത്തോടെ ബിജെപി സര്‍ക്കാരിനെതിരെ പ്രയോഗിക്കുന്ന മീനാകുമാരി കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് പറഞ്ഞുകൊടുത്ത് ചെയ്യിച്ചതാണെന്ന കാര്യം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവ്വല്‍ ദാമോദരന്‍, പി.ആര്‍.സുനില്‍, പി.രമേശ് സംബന്ധിച്ചു. സി.കെ.വത്സന്‍ സ്വാഗതം പറഞ്ഞു.
മഡിയനില്‍ ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. രവിന്ദ്രന്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.കുട്ടന്‍, ശ്രീധരന്‍ കാരാക്കോട് സംബന്ധിച്ചു. എ.കെ.സുരേഷ് സ്വാഗതം പറഞ്ഞു. കോതോട്ട് പാറയില്‍ നടന്ന സ്വീകരണയോഗത്തില്‍ ശങ്കരന്‍ വാഴക്കോട് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ ബളാല്‍, മടിക്കൈ കമ്മാരന്‍, പി.ആര്‍.സുനില്‍ സംസാരിച്ചു. എം.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.


No comments:
Post a Comment