കാസര്‍കോട്: [www.malabarflash.com] അഴിമതിക്കും രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കുമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രക്ഷോഭ ക്യാമ്പയിനുകളുടെ പ്രചരണാര്‍ഥം സംസ്ഥാന വാഹന ജാഥ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എ നയിക്കുന്ന വടക്കന്‍ മേഖല ജാഥ മെയ് 14 ന് വൈകുന്നേരം 3 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉല്‍ഘാടനം ചെയ്യും.
പള്ളിക്കര,കുണ്ടംകുഴി,കാഞ്ഞങ്ങാട്,മടിക്കെ, ചെറുവത്തൂര്‍, കൊടക്കാട് എന്നീ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും . ജാഥാ ഉല്‍ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടി സംഘാടകസമിതി രൂപീകരിച്ചു.
പള്ളിക്കര,കുണ്ടംകുഴി,കാഞ്ഞങ്ങാട്,മടിക്കെ, ചെറുവത്തൂര്‍, കൊടക്കാട് എന്നീ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും . ജാഥാ ഉല്‍ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടി സംഘാടകസമിതി രൂപീകരിച്ചു.
സിപിഐ(എം) ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന് ഉല്‍ഘാടനം ചെയ്തു. കെ രവീന്ദ്രന് അദ്ധ്യക്ഷനായി.കെ ഹരീശന്‍ സ്വാഗതം പറഞ്ഞു. എം കൃഷ്ണന്, കെ മണികണ്ഠന്,എം സുമതി,എ പവിത്രന് മാസ്റ്റര്‍, എ സലീം, ബി വൈശാഖ്,ടിഎംഎ കരീം എന്നിവര്‍ സംസാരിച്ചു. ഭാ രവാഹികള്‍: സിഎച്ച് കുഞ്ഞമ്പു (ചെയര്മാന്), ടികെ രാജന്,എം സുമതി,എജി നായര്‍,എ പവിത്രന് മാസ്റ്റര്‍, വി ചന്ദ്രന്(വൈസ് ചെയര്മാന്),
കെ രവീന്ദ്രന് (കണ്‍വീനര്‍), പി ശിവപ്രസാദ്,കെ ഹരീശന്‍ (ജോ: കണ്‍വീനര്‍
കെ രവീന്ദ്രന് (കണ്‍വീനര്‍), പി ശിവപ്രസാദ്,കെ ഹരീശന്‍ (ജോ: കണ്‍വീനര്‍
No comments:
Post a Comment