Latest News

സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: [www.malabarflash.com] ഹെല്‍ത്ത്‌ലൈന്‍ കാസര്‍കോട്, ജില്ലാ ടിബി േഫാറം എന്നിവ ശാരീരീക-മാനസിക വെല്ലുവിളി നേരടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. 

എച്ച്‌ഐവി, ടിബി എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണവും സേവന കേന്ദ്രങ്ങളെപ്പറിയുള്ള വിവരവും നല്‍കാനുള്ള 'ഹലോമിത്രം' ടെലിഫോണിക് ഹെല്‍പ്പ് ലൈന്‍ ഉദ്ഘാടനം വിജിലന്‍സ് സിഐ ഡോ. വി ബാലകൃഷ്ണനും സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വതരണം ഡോ. ജനാര്‍ദനന നായ്ക്, സഞ്ജീവിനി ബുളറ്റിന്‍ പ്രകാശനം കെ ദിനേശ എന്നിവര്‍ നിര്‍വഹിച്ചു. ഡോ. എ പി ദിനേശ്കുമാര്‍ അധ്യക്ഷനായി. 

പി പി സുനില്‍കുമാര്‍, ടോമി മാത്യു, കെ കുഞ്ഞികൃഷ്ണന്‍, കെ പി പ്രബിത്ത്, റഫീഖ് മണിയങ്ങാനം, വേണുഗോപാലന്‍ പാലക്കുന്ന്, അഷ്‌റഫ് നാലത്തടുക്ക, എസ് എച്ച് ഹമീദ്, പ്രേമലത പെരുമ്പള, മേരി വാഴയില്‍, സുകുമാരന്‍ കുതിരപ്പാടി എന്നിവര്‍ സംസാരിച്ചു. മോഹന്‍മാങ്ങാട് സ്വാഗതവും എസ് വി അശോക്കുമാര്‍ നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.