Latest News

കെ എസ് അബദുല്‍ റഹിമാന് ആദരാഞ്ജലി

അംഗടിമുഗര്‍: [www.malabarflash.com] പുത്തിഗെ പഞ്ചായത്തില്‍ കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കെ എസ് അബ്ദുല്‍ റഹിമാന് നാടിന്റെ ആദരാഞ്ജലി. ഖത്തീബ് നഗറില്‍ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. 

പി മഹമൂദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി പി രഘുദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് പി എ ചെനിയ, പി മുഹമ്മദലി, കരിവെള്ളൂര്‍ വിജയന്‍, കൃഷ്ണ ആള്‍വ, എച്ച് എ മുഹമ്മദ് മാസ്റ്റര്‍, പി ഇബ്രാഹിം, എ ഡി കൊറഗപ്പ, കെ എസ് അബ്ദുള്‍ അസീസ്, കെ എസ് ഷരീഫ് എനിവര്‍ സംസാരിച്ചു. ഡി സുബ്ബണ്ണ ആള്‍വ സ്വാഗതം പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.