Latest News

ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നു; മുന്‍ സിബിഐ ഡിഐജിയുടെ വെളിപ്പെടുത്തല്‍

മുംബൈ: [www.malabarflash.com] മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ദാവൂദിന്റെ കീഴടങ്ങല്‍ വാഗ്ദാനം സിബിഐ നിരസിച്ചതായും മുന്‍ സിബിഐ ഡിഐജിയുടെ വെളിപ്പെടുത്തല്‍.

ദില്ലി പൊലീസ് കമ്മീഷണറായി വിരമിച്ച നീരജ് കുമാറാണ് കൂട്ടക്കൊല നടന്ന് കാല്‍നൂറ്റാണ്ടിന് ശേഷം വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 

1993 മാര്‍ച്ച് 12, മുംബൈയിലെ ഡി കന്പനി തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 257 പേര്‍.സ്‌ഫോടനമുണ്ടായി 15 മാസത്തിനുശേഷം കീഴടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ദാവൂദ് തന്നെ അറിയിച്ചതായാണ് അന്ന് സി.ബി.ഐ ഡി.ഐ.ജിയായ നീരജ് കുമാറിന്റെ വെളിപ്പെടുത്തല്‍. 

1994 ജൂണില്‍ ദാവൂദ് നീരജ് കുമാറിനോട് മൂന്നു തവണ ഇക്കാര്യം പറഞ്ഞു. ശാരീരിക പീഡനത്തിനിരയാക്കരുത് എന്നും എതിര്‍ ഗ്യാംഗില്‍ നിന്ന് സംരക്ഷിക്കണമെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നുമായിരുന്നു ദാവൂദിന്റെ ഉപാധികള്‍. ഇന്ത്യയിലെത്തിയാല്‍ ശത്രുക്കള്‍ അദ്ദേഹത്തെ കൊല്ലുമെന്ന് ദാവൂദ് ഭയന്നിരുന്നു എന്നാല്‍ , ഉപാധികളോടെയുളള കീഴടങ്ങല്‍ വാഗ്ദാനം സ്വീകരിക്കാന്‍ സിബിഐ തയ്യാറായില്ല.

ദാവൂദുമായി സംസാരിക്കാനുള്ള അനുമതി കുമാറിന് നല്‍കിയിട്ടും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ ദാവൂദുമായുള്ള ഫോണ്‍കോളുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതായും നീരജ് പറഞ്ഞു. 

1993 മാര്‍ച്ച് 12 മുതലുണ്ടായ 13 സ്‌ഫോടനക്കേസുകളുടെ അന്വേഷണം നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.. 2013 ജൂലൈയില്‍ ദല്‍ഹി പോലീസ് കമ്മീഷണറായി നീരജ് കുമാര്‍ വിരമിച്ചു.ഔദ്യോഗികജീവിതത്തിലെ 10 സുപ്രധാന കേസന്വേഷണങ്ങള്‍ എന്ന പുസ്തകത്തിലാണ് നീരജഡ് കുമാറിന്റെ വെളിപ്പെടുത്തല്‍.

ദാവൂദ് കീഴടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്ന് അഭിഭാഷകനായ രാംജത് മലാനിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.