Latest News

കാമുകന്‍ ഉപേക്ഷിച്ചതില്‍ മനംനൊന്ത് കാസര്‍കോട് സ്വദേശിനി വൈക്കത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു

വൈക്കം: [www.malabarflash.com] കാമുകന്‍ കൈവിട്ടതില്‍ മനംനൊന്തു യുവതി ബ്ലേഡുകൊണ്ട് കൈമുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. കാസര്‍കോട് സ്വദേശിനിയായ 23കാരിയാണ്‌, കാമുകന്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ തന്നെ അവഗണിച്ചെന്നാരോപിച്ചു ചൊവ്വാഴ്‌ച വൈക്കത്തെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. 

വൈക്കം സ്വദേശിയായ 26കാരനുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഇയാള്‍ വിവാഹം കഴിക്കാമെന്ന്‌ ഉറപ്പു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി തന്നെ ഒഴിവാക്കിയെന്നുമാണു യുവതിയുടെ ആരോപണം.

യുവതിയുടെ സുഹൃത്തു മുഖേനയാണു യുവാവുമായി പരിചയത്തിലായത്‌. ഫോണിലൂടെയുള്ള സല്ലാപം പിന്നീട്‌ പ്രണയമായി വളര്‍ന്നു. പുതിയ ബന്ധം അവസാനിപ്പിച്ചു തന്നെ വിവാഹം കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുന്നതിനു യുവാവിന്റെ ബന്ധുക്കളുടെ സഹായം തേടിയാണു യുവതി വൈക്കത്തെത്തിയത്‌.

അനുകൂല നിലപാട്‌ യുവാവിന്റെ ബന്ധുക്കളില്‍നിന്ന്‌ ഉണ്‌ടാകാതെ വന്നതോടെ യുവതി കൈയില്‍ കരുതിയിരുന്ന ബ്ലേഡ്‌ ഉപയോഗിച്ചു കൈയില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തിയ പോലീസ്‌ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.