Latest News

പാക്യാര ജമാഅത്ത് കമ്മിററി മുന്‍ പ്രസിഡണ്ട് പളളം മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ: [www.malabarflash.com] പാക്യാര ജമാഅത്ത് കമ്മിററി മുന്‍ പ്രസിഡണ്ടും പൗര പ്രമുഖനുമായ പളളം മുഹമ്മദ്കുഞ്ഞി ഹാജി (78) നിര്യാതനായി. പരേതനായ അബ്ദുല്‍റഹിമാന്‍ ഹാജിയുടെ മകനാണ്.
ഭാര്യ: സൈനബ, മക്കള്‍: അബ്ദുര്‍ റഷീദ് (പെട്രോള്‍ പമ്പ് ബദിയടുക്ക), അബ്ദുര്‍ റസാഖ് (ബംഗളൂരു), അബ്ദുല്‍ മുനീര്‍ (സിംഗപ്പൂര്‍), മറിയം, റഷീദ. മരുമക്കള്‍: അഷ്‌റഫ് ബെണ്ടിച്ചാല്‍, നാസര്‍ കല്ലിങ്കാല്‍, നൗഫറ വിദ്യാനഗര്‍, ഫരീദ ബെണ്ടിച്ചാല്‍, ജുനൈദ ചിത്താരി, സഹോദരന്‍: കളനാട്ടെ പാക്യാര അബ്ദുല്ലകുഞ്ഞി.
 
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. ഉദുമ ഫോര്‍ട്ട് ലാന്‍ഡ് കോംപ്ലക്‌സ് ഉടമയായിരുന്നു. ഇത് പിന്നീട് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് ദാനമായി നല്‍കിയിരുന്നു.
ഖബറടക്കം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.