Latest News

കല്യാണ കവറില്‍ കൊടിസുനിയുടെ ചിത്രം; ഒരാള്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: [www.malabarflash.com] ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കല്യാണത്തിനു നല്‍കിയ കവറില്‍ കൊടി സുനിയുടെ ചിത്രം കണ്ടെടുത്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കവര്‍ നല്‍കിയതെന്ന് കരുതപ്പെടുന്ന കുന്നുമ്മക്കര സ്വദേശി അശോകനെതിരേയാണു കേസെടുത്തത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നു പോലീസ് പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണു കൊടി സുനി.

വിവാഹത്തിന് ഉപഹാരമായി പണം നല്‍കിയ കവറിലായിരുന്നു കൊടി സുനിയുടെ ഫോട്ടോ കണ്ടെടുത്തത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്‍പ്പെടുത്തിയായിരുന്നു കല്യാണക്കുറി തയാറാക്കിയത്. ഇതിനെതിരെ പ്രകോപനം സൃഷ്ടിക്കാനാണ് കൊടിസുനിയുടെ ചിത്രം കവറില്‍ വെച്ചതെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.