Latest News

സൗദിയില്‍ ശിയാ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; നിരവധി മരണം

റിയാദ്: [www.malabarflash.com] സൗദി അറേബ്യയിലെ ശിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നിരവധി മരണം. അല്‍ ഖദീഹിലെ ഇമാം അലി ജുമുഅ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. ജുമുഅ നിസ്‌കാരം നടന്നുകൊണ്ടിരിക്കെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

30 ഓളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് ഭീകരര്‍ രംഗത്തെത്തിയിട്ടുണ്ട്, സ്‌ഫോടനം നടക്കുമ്പോള്‍ 150 ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.