Latest News

നെടുമ്പാശേരിയില്‍ നക്ഷത്ര പെണ്‍വാണിഭം; നീലേശ്വരം സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍

നെടുമ്പാശേരി: [www.malabarflash.com] വിമാനത്താവളത്തിനടുത്ത് അപ്പാര്‍ട്ടുമെന്റിലെ പത്തു മുറികള്‍ വാടകയ്‌ക്കെടുത്തു വന്‍തോതില്‍ നക്ഷത്ര പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി. 

മുണ്ടക്കയം കൂട്ടിക്കല്‍ വിളനിലം നെല്ലിക്കമണ്ണില്‍ മനീഷ് (30), കാസര്‍കോട് നീലീശ്വരം പെരിയില്‍ രാഹുല്‍ ഗോപാല്‍ (26), കളമശേരി മനയില്‍ ജെസീഫ് യൂസഫ് (21) എന്നിവരാണു പിടിയിലായത്. 

ഡിവൈഎസ്പി പി.പി. ഷംസിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. രണ്ട് യുവതികളും ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കാഞ്ഞിരപ്പിള്ളി എടത്തുകുന്നേല്‍ ബി. അനസിനെ (36) പിടികിട്ടാനുണ്ട്.

അനസും മനീഷും ചേര്‍ന്നാണു വിമാനത്താവളത്തിനു സമീപം മൂഴിയാലിലുള്ള അപ്പാര്‍ട്ടുമെന്റിലെ മുറികള്‍ വാടകയ്‌ക്കെടുത്തു മാര്‍വല്‍ ഹോളിഡെയ്‌സ് എന്ന പേരില്‍ പെണ്‍വാണിഭ ബിസിനസ് നടത്തിയിരുന്നത്. രാഹുല്‍ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റും ജെസീഫ് ഇടപാടുകാരനുമാണ്. മനീഷ് അഞ്ചു വര്‍ഷത്തിലേറെയായി കാക്കനാട്ട് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിയിരുന്നത്രെ. റെയ്ഡ് നടക്കുമ്പോള്‍ സ്ഥാപനത്തിനു പുറത്തായിരുന്ന ഇയാള്‍ മുങ്ങിയതാണെന്നു കരുതുന്നു.

മനീഷ് കാക്കനാട്ടെ ബിസിനസ് പൂട്ടിയപ്പോള്‍ അനസുമായിച്ചേര്‍ന്ന് ഇക്കഴിഞ്ഞ 16ന് ഇവിടെ ബിസിനസ് തുടങ്ങുകയായിരുന്നു. പ്രധാനമായും വിമാനത്താവളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ഏജന്റുമാര്‍ വഴിയും ഇന്റര്‍നെറ്റിലെ യാത്രാ സുഹൃത്തുക്കളെ തേടുന്ന സൈറ്റ് വഴിയുമാണു ബിസിനസ് നടത്തിയിരുന്നത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.