Latest News

പന്ത്രണ്ടുകാരനെ വെട്ടിക്കൊലപ്പെടുത്തി; ബന്ധു ആത്മഹത്യ ചെയ്തു

പനമരം: [www.malabarflash.com] പന്ത്രണ്ടുകാരനെ വെട്ടിക്കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്തു. അഞ്ചുകുന്ന് ക്ലബ് സെന്റര്‍ കളത്തിങ്കല്‍ മോഹനന്റെയും ശുഭയുടെയും മകന്‍ അതുല്‍കൃഷ്ണനാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കൊലപാതകിയെന്ന് സംശയിക്കുന്ന അടുത്ത ബന്ധുകൂടിയായ കളത്തിങ്കല്‍ കീര്‍ത്തിയുടെയും പങ്കജാക്ഷിയുടെയും മകന്‍ വിജയ പ്രസാദിനെ(32)യാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് സംഭവം. 

പാല്‍ വാങ്ങാനായി പോകവെ വാറുമ്മല്‍ക്കടവ് റോഡില്‍ നിന്നും മാറി കളത്തിങ്കല്‍ റോഡില്‍ വച്ചാണ് അതുല്‍ കൃഷ്ണക്ക് വെട്ടേറ്റത്. നിലവിളി കേട്ട് അയല്‍വാസിയായ പാര്‍വതി ഓടിയെത്തിയപ്പോള്‍ അതുല്‍കൃഷ്ണ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ട് പിറകിലായി എത്തിയ പാര്‍വതിയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ മകന്‍ സുഭാഷ് എന്നിവര്‍ ചേര്‍ന്ന് അതുലിനെ ജില്ലാആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. 

കൊലപാതകി സമീപത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നിര്‍ദ്ദേശാനുസരണം നടത്തിയ തെരച്ചിലിലാണ് വിജയ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും കൊലക്ക് ഉപ യോഗിച്ച കത്തിയും സഞ്ചിയും കണ്ടെടുത്തു. 

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മീനങ്ങാടി സി.ഐ ടി.എന്‍ സജീവിനാണ് അന്വേഷണച്ചുമതല. അതുലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് ജയിച്ച അതുല്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ ചേരാനിരിക്കുകയായിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.