Latest News

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: [www.malabarflash.com] അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ മത്സരിക്കും.

ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതിനേത്തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അദ്ദേഹം മത്സരിക്കാനുള്ള സന്നദ്ദത കോര്‍കമ്മിറ്റിയെ അറിയിച്ചു.

വി.വി രാജേഷ്, എസ്.ഗിരിജ, സി.ശിവന്‍ കുട്ടി എന്നിവരുടെ പേരുകളായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റേയും കെ സുരേന്ദ്രന്റേയും പേര്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിലക്കെടുക്കാതെ നേതൃത്വം ഒ രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് യോഗത്തില്‍ ഭിന്നതക്ക് വഴിവെച്ചു. എം.ടി രമേഷ് മത്സരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു

രാജഗോപാല്‍ വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. 2004, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. 

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എ.വിജയകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.