Latest News

മകളെ ഉറക്കഗുളിക കഴിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം: [www.malabarflash.com] മകളെ ഉറക്കഗുളിക കഴിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം കുളത്തുപ്പുഴയിലാണ് പ്രായ പൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചത്.

പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മകളെ കഴിഞ്ഞ നാല് മാസമായി രാത്രിയില്‍ ഉറക്കഗുളിക നല്‍കിയശേഷമായിരുന്നു പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ബന്ധുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ജമിനിഗണേശനെ പോലീസ് അറസറ്റ്‌ചെയ്തു.

ബന്ധുക്കളുമായി സംസാരിക്കാന്‍ പോലും പെണ്‍കുട്ടിയെ അനുവദിച്ചരുന്നില്ലന്നും പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശേധനയ്ക്ക് വിധേയമാക്കി, പീഡനം നടന്നതായി തെളിഞ്ഞിടുണ്ട്. ജമിനിഗണേശനെ ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മ വിദേശത്ത് വീട്ടുജോലിചെയ്യുകയാണ്. നാല് മാസംമുന്‍പാണ് ഇവര്‍ വിദേശത്തേക്ക് പോയത്. ബന്ധുക്കളോടാണ് ആദ്യം പീഡനവിവരം കുട്ടിപറഞ്ഞത്. തുടര്‍ന്ന് വിവരം ഇവര്‍ പോലിസിനെ അറിയിക്കുയായിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.