ആലപ്പുഴ: [www.malabarflash.com] സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആര്യാട് സ്വദേശി അപര്‍ണ(15)യാണ് മരിച്ചത്.
പരിശീലകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച അപര്‍ണയെ പരിശീലകന്‍ തുഴകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും ആരോപണമുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ട് ഫലമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഇവരെ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡനും സഹായിയുമാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്.
പുന്നമടയിലുള്ള ഹോസ്റ്റലില്‍ സുരക്ഷയില്ലെന്നും പീഡനം പതിവാണെന്നും ഏറെ നാളായി ആരോപണമുണ്ടായിരുന്നു.
വാര്‍ഡനും സഹായിയുമാണ് ഇവരെ ആലപ്പുഴ ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. അവിടേ നിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏഴുമണിയോടെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. പുന്നമടക്കായലിന് നടുവിലുള്ള ഹോസ്റ്റലില്‍ നിന്നും ഇവരെ ആസ്പത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായതായും ആരോപണമുണ്ട്.
സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്നുമണിക്കാണ് ഇവര്‍ ഒതളങ്ങ എന്ന വിഷക്കായ കഴിച്ചതെന്നും എന്നാല്‍ വളരെ വൈകി ഒമ്പതുമണിയോടെ മാത്രമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളെ മോശം സാഹചര്യത്തില്‍ കണ്ടെത്തുകയും അത് വിലക്കിയതിനേത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് സായി അധികൃതര്‍ പറയുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചതും ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറയുന്നു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.
No comments:
Post a Comment