Latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനു സഹതടവുകാരുടെ മര്‍ദനം

കണ്ണൂര്‍: [www.malabarflash.com] കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനു സഹതടവുകാരുടെ മര്‍ദനമേറ്റു. കാസര്‍കോട് ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലെത്തിയ നസീര്‍ എന്ന തടവുകാരനാണ് മര്‍ദനമേറ്റത്.

മാര്‍ച്ച് 28ന് രാവിലെ സഹതടവുകാരായ തിരുവനന്തപുരം സ്വദേശി താഷിം (21), കുമ്പള സ്വദേശി സക്കറിയ (28), ചക്കരക്കല്‍ സ്വദേശി ഷിനോജ് (28) എന്നിവരാണ് മര്‍ദിച്ചതെന്നു പറയുന്നു.

27നാണ് നസീറിനെ കാസര്‍കോട് നിന്നും കണ്ണൂരിലേക്കു മാറ്റിയത്. ഏതു കേസിലാണ് ജയിലിലെത്തിയതെന്നു ചോദിച്ച് മര്‍ദിക്കുകയായിരുന്നുവത്രെ. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.