Latest News

സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവ് മോഷണ കേസില്‍ പിടിയില്‍

കോഴിക്കോട്‌: [www.malabarflash.com] സുന്ദരിയമ്മ കൊലപാതക കേസില്‍ കോടതി വെറുതെ വിട്ടയാളെ മോഷണക്കുറ്റത്തിന്‌ പോലീസ്‌ പിടികൂടി. ജയേഷ്‌ എന്ന യുവാവിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. കോഴിക്കോട്‌ പന്നിയങ്കരയിലെ ഒരു വീട്ടില്‍ നിന്നും 19,000 രൂപ കവര്‍ന്ന കേസിലാണ്‌ ഇയാള്‍ പിടിയിലായത്‌. കഴിഞ്ഞ നാലിന്‌ നടന്ന മോഷണത്തില്‍ ജയേഷിനെ നാട്ടുകാര്‍ തന്നെയാണ്‌ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌.

2012 ജൂലൈ 21നാണ്‌ സുന്ദരിയമ്മ കൊല്ലപ്പെട്ടത്‌. കേസുമായി ബന്ധപ്പെട്ട്‌ ജയേഷിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. മോഷണ ശ്രമത്തിനിടെയാണ്‌ കൊലപാതകം നടന്നത്‌. എന്നാല്‍ കേസ്‌ പരിഗണിച്ച മാറാട്‌ കോടതി ജയേഷിനെ വെറുതെ വിടുകയും പോലീസിനെ കണക്കിന്‌ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇയാള്‍ മറ്റൊരു മോഷണ കേസില്‍ പിടിയിലായിരിക്കുന്നത്‌.

പിടിയിലായ ജയേഷില്‍ നിന്നും പേഴ്‌സ് കണ്ടെടുത്തെങ്കിലും പണം കിട്ടിയില്ല. പണം ഉപയോഗിച്ച്‌ വസ്‌ത്രങ്ങളും ചെരുപ്പും വാങ്ങിയെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട്‌ റിമാന്‍ഡ്‌ ചെയ്‌തു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.