തിരുവനന്തപുരം: [www.malabarflash.com] ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂണിഫോം നല്കും.
വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളെ സൗജന്യയൂണിഫോമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പിടിഎ മുഖേന യൂണിഫോം വാങ്ങാനാണ് അനുമതി. കഴിഞ്ഞ വര്‍ഷം നല്കിയ അതേ തുക തന്നെയാണ് യൂണിഫോമിനായി നല്കുക.
സൗജന്യ യൂണിഫോം വിതരണം ഏറെ വിവാദങ്ങള്‍ക്ക് ആദ്യ വര്‍ഷം ഇടവരുത്തിയിരുന്നു. കമ്പനികളെ യൂണിഫോം വിതരണം നല്കാന്‍ ഏല്പിക്കുകയും ഒടുവില്‍ നടപടികള്‍ ഒന്നും സ്വീകരിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ പിടിഎ മുഖേന യൂണിഫോം വാങ്ങാന്‍ ഇക്കുറി തീരുമാനിച്ചത്.
അധ്യാപക പാക്കേജ് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. പ്ലസ്ടു പുസ്തകങ്ങള്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്യും. പ്ലസ്‌വണ്‍ പുസ്തകങ്ങള്‍ ജൂണ്‍ അവസാന ആഴ്ചയില്‍ വിതരണത്തിനെത്തും.
ഹൈസ്‌കൂള്‍ പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കുന്നതിലുള്ള പ്രതിസന്ധിയും ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകസംഘടനാ ഭാരവാഹികളായ ഹരിഗോവിന്ദന്‍, ടി.എസ്. സലിം, എന്‍. ശ്രീകുമാര്‍, ജയിംസ് കുര്യന്‍, ജോഷി ആന്റണി, ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment