Latest News

വിദ്യാര്‍ഥിനിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കാന്‍ ശ്രമിച്ച് അധ്യാപകന് ജോലി നഷ്ടമായി.

ബീജിംഗ്: [www.malabarflash.com] വിദ്യാര്‍ഥിനിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കാന്‍ ശ്രമിച്ച് അധ്യാപകന് ജോലി നഷ്ടമായി. പെണ്‍കുട്ടിയെ കടന്നുപിടിക്കുന്ന സിസിടിവി ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അധ്യാപകന്റെ പണി പോയത്. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഇത് ഓഫീസില്‍ വച്ചിരുന്ന സിസിടിവിയില്‍ പതിയുകയായിരുന്നു.

ചോംഗ്ക്വിംഗിലെ ലിയാംഗ്ജിംഗ് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓഫീസ് മുറിയിലെത്തിയ വിദ്യാര്‍ഥിയെ പിടിച്ച് തന്നോടടുപ്പിക്കുന്നതും ചുംബിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപകനെ ജോലിയില്‍നിന്നു പിരിച്ചുവിടാനും തീരുമാനമായി. അധ്യാപകരുടെ തൊഴില്‍മര്യാദ ലംഘിച്ച അധ്യാപകന്റെ പേരില്‍ മറ്റു നിയമനടപടികളുമുണ്ടാകുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Advertisement

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.