Latest News

ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍ധനരോഗിക്ക് ഒരു ലക്ഷം രൂപ നല്‍കി

കാസര്‍കോട്: [www.malabarflash.com] ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹവും മാതൃകായോഗ്യവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കാസര്‍കോട് മണ്ഡലം ദുബൈ കെ.എം.സി.സിയുടെ സലാം കന്യപ്പാടി, പി.ഡി. നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ധന രോഗിക്ക് ഒരു ലക്ഷം രൂപ കൈമാറിക്കൊണ്ട് തുറക്കം കുറിച്ചു. 

മുസ്‌ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എല്‍.എ.മഹമൂദ്ഹാജിക്ക് തുക കൈമാറി. 

ചടങ്ങില്‍ മുസ്‌ലിംലീഗ് ഭാരവാഹികളായ എ.എ.ജലീല്‍, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി പടഌ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം.സി.സി. നേതാക്കളായ മഹമൂദ് കുളങ്ങര, സലീം ചേരങ്കൈ, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, ഐ.പി.എം. ഇബ്രാഹിം, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളായ പി.എം.മുനീര്‍ ഹാജി, മുജീബ് കമ്പാര്‍, സലീം അക്കര, കരീം ചൗക്കി, സിറാജ് മൂപ്പ, കുഞ്ഞാമു കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍ പ്രസംഗിച്ചു.
കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ ബൈത്തുറഹ്മ പദ്ധതിപ്രകാരം നാല് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സൗജന്യ ഡയാലിസിസ് മെഷീന്‍ അനുവദിച്ചു. നിര്‍ധന യുവാക്കള്‍ക്ക് ഓട്ടോ റിക്ഷയും യുവതികള്‍ക്ക് തയ്യല്‍ മെഷീനുകളുള്‍പ്പെടെ തൊഴിലുപകരണങ്ങളും ചികിത്സാ, പഠന സഹായങ്ങളും മണ്ഡലം കമ്മിറ്റി മുഖേന നല്‍കിയിട്ടുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.