Latest News

ഉദുമ ആറാട്ടുകടവില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ അക്രമിച്ചു

ഉദുമ: [www.malabarflash.com] സഹോരിയുടെ വീട്ടില്‍ നിന്നും ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ഉദുമ നാലാംവാതുക്കലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സിദ്ധീഖ് (24)നെയാണ് അക്രമിച്ചത്. 

ഞായറാഴ്ച രാത്രി 8 മണിയോടെ ബേക്കലിലുളള സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ആറാട്ടുകടവില്‍ വെച്ചാണ് സിദ്ധീഖിന് നേരെ അക്രമമുണ്ടായത്. അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ബ്ലൈഡ് കൊണ്ട് വയറിന് മുറിവേല്‍പ്പിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്പികൊണ്ടുളള ഏറ് കൊണ്ട് മുഖത്തും പരിക്കേററു. 

സിദ്ധീഖ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.