Latest News

എം.എ. യൂസഫലി ഒഐഎഫ്‌സി അംഗം

കൊച്ചി: [www.malabarflash.com]വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം രാജ്യത്തേക്കു കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ ഫസിലിറ്റേഷന്‍ സെറ്ററിന്റെ (ഒഐഎഫ്‌സി) ഗവേണിംഗ് കൗണ്‍സില്‍ അംഗമായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

വിദേശ ഇന്ത്യക്കാരുടെ സംരംഭകത്വത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങള്‍ പ്രചരിപ്പിക്കാനും വാണിജ്യ, ബൗദ്ധിക തലങ്ങളില്‍ പ്രവാസി സമൂഹത്തെ മാതൃരാജ്യവുമായി കൂടുതല്‍ അടുപ്പിക്കാനും 2007ല്‍ രൂപീകൃതമായ ഒഐഎഫ്‌സി ലക്ഷ്യമിടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, കേരളം എന്നിവയടക്കം 14 സംസ്ഥാനങ്ങള്‍ ഒഐഎഫ്‌സിയുടെ പങ്കാളിത്ത സംസ്ഥാനങ്ങളാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.