Latest News

ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് പന്തലിന് കാല്‍ നാട്ടി

പുത്തിഗെ: [www.malabarflash.com] ഈ മാസം 29,30,31 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്ത് കാമ്പസില്‍ നടക്കുന്ന പ്രമുഖ ആത്മീയ പണ്ഡിതരും മുഹിമ്മാത്ത് സ്ഥാപന ശില്‍പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 9-ാം ഉറൂസ് നേര്‍ച്ചക്ക് പന്തലുയര്‍ന്നു.

ഖത്തം ദുആ,മത പ്രഭാഷണം, പണ്ഡിത സമ്മേളനം, ആശയ സംവാദം, പ്രാസ്ഥാനിക സമ്മേളനം,റാത്തീബ്, മൗലീദ് സദസ്സ്, ഹിമമി സംഗമം, പ്രവാസി സഹകാരി സമ്മേളനം, സമാപന ദിഖ്‌റ് ദുആ ആത്മീയ സമ്മേളനം, സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ക്കെത്തുന്ന പതിനായിരങ്ങളെ സ്‌നേഹ വിരുന്നൊരുക്കി സ്വീകരിക്കാന്‍ വിപുലമായ സംവിദാനങ്ങളോടെയാണ് പന്തലുയരുന്നത്. 

പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം സയ്യിദ് ഇസ്മയില്‍ ബാഫഖി മദനി തങ്ങള്‍ കൊയിലാണ്ടി നിര്‍വ്വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ,ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അഹമ്മദ് മുനീറുല്‍ അഹ്ദല്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഹാജി അമീറലി ചൂരി, , ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി. സി.എച്ച് മുഹമ്മദ് പട്ടഌഅബ്ദുലത്തീഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.