Latest News

വ്യാജ ത്വരീഖത്തുകള്‍ ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കുന്നു -പൊന്മള

പുത്തിഗെ: [www.malabarflash.com] പ്രവാചക കാലഘട്ടത്തില്‍തന്നെ ഇസ്ലാമിക സന്ദേശം കേരളത്തില്‍ വ്യാപിക്കുകയും അഹ്‌ലുസ്സുന്നയുടെ വിശ്വാസ-കര്‍മ്മ ശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുകയും വിശ്വസിക്കുകയും ചെയ്തവരാണ് പൗരാണിക കേരള മുസ്ലിംകളെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

പിന്നീടുവന്ന നിരവധി പുതിയ പ്രസ്ഥാനങ്ങളും ത്വരീഖത്തുകളും ഇസ്ലാമിക വിശ്വാസ കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുകയും പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കാനും തുടങ്ങി. ഇത്തരം വിശ്വാസ വൈകല്യങ്ങള്‍ പുലര്‍ത്തുന്ന നിരവധി ത്വരീഖത്തുകള്‍ കേരളത്തിലുടനീളം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഗ്നതപോലും മറക്കാതെ വഴിപാടുകളും കര്‍മ്മങ്ങളും നടത്തി ഇസ്ലാമിക സംസ്‌കാരത്തെ വൈകൃതങ്ങളായി ചിത്രീകരിക്കുന്ന ശൈഖുമാരെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ശരീഅത്തിന്റെ വിധിവിലക്കുകള്‍ ഇല്‍ഹാമുകൊണ്ട് സ്ഥിരപ്പെടുകയില്ലെന്നും അവതാരവാദം അനിസ്ലാമികമാണെന്നും പൊന്മള ഉസ്താദ് ഉണര്‍ത്തി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ത്വരീഖത്തുകളുടെ പൊതുവായ ആശയവൈകൃതങ്ങളാണ് അവതാരവാദവും ശരീഅത്തിനു വിരുദ്ധമായ കാഴ്ചപ്പാടുകളുമെന്നും അദ്ദേഹം പറഞ്ഞു. അത്ഭുത സംഭവങ്ങള്‍ കാണിച്ചുകൊണ്ട് മാത്രം വിലായത്തിന്റെ അടയാളമായി കാണാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. താജുശ്ശരീഅ എം. അലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബാ ഹസന്‍ ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.