Latest News

എസ്.ഡി.പി.ഐ ചെമനാട് പഞ്ചായത്ത് സമ്മേളനം

കോളിയടുക്കം: [www.malabarflash.com] എസ്.ഡി.പി.ഐ ചെമനാട് പഞ്ചായത്ത് സമ്മേളനം കോളിയടുക്കം സൈനുല്‍ ആബിദീന്‍ നഗറില്‍ നടന്നു. സി എം ഉസ്താദ് നഗര്‍ ചെമ്പരിക്കയില്‍ നിന്നും കൊടിമര ജാഥയോടെ തുടക്കമായി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൂട്ടയോട്ടം സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് കടവത്ത് ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനാസ് പാലിച്ചിയടുക്കം പതാക ഉയര്‍ത്തി.

സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാംപും കുടുംബസംഗമവും നടത്തി. മെഡിക്കല്‍ ക്യാംപ് ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു.അല്‍ശിഫ സഅദിയ ആശുപത്രി ജനറല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അബൂബക്കര്‍, കോളിയടുക്കം ഗവ. യു.പി സ്‌കൂള്‍ പ്രധാനധ്യാപിക ബീന, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാ, വി കെ മുനാസിഫ് ദേളി, ഫസല്‍ റഹ്്മാന്‍ ദേളി സംസാരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.