Latest News

വാഹനാപകടക്കേസ്: സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

മുംബൈ: [www.malabarflash.com] 2002ലെ മുംൈബ വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. മുംബൈ സെഷന്‍സ് കോടതിയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പറഞ്ഞത്.

മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല കാര്‍ ഓടിച്ചതെന്നും സല്‍മാന്‍ തന്നെയാണെന്നും വാഹനമോടിച്ചത് മദ്യപിച്ചശേഷമെന്നും കോടതി നിരീക്ഷിച്ചു. തല കുമ്പിട്ടുനിന്നാണ് സല്‍മാന്‍ വിധിപ്രസ്താവം കേട്ടത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.

2002 സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാള്‍ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.