Latest News

3000 മുസ്ലീംകളെ കൊല്ലണമെന്ന്‌ ട്വീറ്റ്‌ ചെയ്‌ത യുവാവ്‌ അറസ്‌റ്റില്‍

പൂനെ: [www.malabarflash.com] ട്വിറ്ററില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍. പൂനെ സ്വദേശിയായ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി അമിതേഷ്‌ സിംഗ്‌ ആണ്‌ അറസ്‌റ്റിലായത്‌. 3000 മുസ്ലീംകളെ കൊല്ലണമെന്നായിരുന്നു ഇയാളുടെ ട്വീറ്റ്‌. മെയ്‌ രണ്ടിനാണ്‌ വിവാദ ട്വീറ്റ്‌ പോസ്‌റ്റ് ചെയ്‌തത്‌.

ട്വീറ്റ്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട്‌ നിരവധി പേര്‍ രംഗത്ത്‌ വന്നു. ഇത്തരക്കാരെ ജയിലിലടയ്‌ക്കണമെന്ന്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായയിയും ട്വീറ്റ്‌ ചെയ്‌തു. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയുടെ വൈസ്‌ പ്രസിഡന്റാണെന്നാണ്‌ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ തന്റെ ഫോളോവറാണെന്നും ഇയാള്‍ അവകാശപ്പെട്ടു. അതേസമയം വര്‍ഗീയ ട്വീറ്റ്‌ വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട്‌ അപ്രത്യക്ഷമായി. ഇയാളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സതീഷ്‌ നിഗം സ്‌ഥിരീകരിച്ചു. ഐ.പി.സി.153എ, 295എ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.