Latest News

മുഹമ്മദ് നബിയെ പ്രമേയമാക്കി വര നിര്‍ത്തിയെന്ന് ഷാര്‍ലി എബ്ദോ കാര്‍ട്ടൂണിസ്റ്റ്

പാരിസ്: [www.malabarflash.com] ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും പ്രതിഷേധ പരമ്പരക്കും കാരണക്കാരനായ വിവാദ കാര്‍ട്ടൂണിസ്റ്റ് മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി വരക്കില്ല. തനിക്ക് മടുത്തെന്ന് പറഞ്ഞാണ് ലുസ് എന്ന റെനാള്‍ഡ് ലുസിയര്‍ ഇസ്ലാമിന്‍െറ പ്രവാചകനെ പ്രമേയമാക്കുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

‘സര്‍കോസിയെ വരക്കുന്നത് മടുത്തപോലെ ഇതും മടുത്തിരിക്കുന്നു. ഇനി എന്‍െറ ജീവിതത്തില്‍ അവരെ വരക്കില്ല’ ലുസ് പറയുന്നു. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്‍െറ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു. ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് ജനുവരി ഏഴിന് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കും മാപ്പ് നല്‍കിയിരിക്കുന്നെന്ന തലക്കെട്ടോടെ പ്രവാചകന്‍ കരയുന്ന ചിത്രവുമായി ഒരു തുടര്‍ലക്കവും ഇവര്‍ പ്രസിദ്ധീകരിച്ചു. ആക്രമണത്തിന് ശേഷം 60,000 മാത്രമായിരുന്ന മാസികയുടെ പ്രചാരം ലക്ഷങ്ങളായി ഉയര്‍ന്നിരുന്നു.

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.