Latest News

11കാരനായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ ബിരുദം

ലോസ് ആഞ്ജലസ്: [www.malabarflash.com] ഇന്ത്യന്‍ വംശജനായ തനിഷ്ക് അബ്രഹാം എന്ന 11 വയസ്സുകാരന്‍ അമേരിക്കന്‍ റിവര്‍ കോളജില്‍നിന്ന് ബിരുദം നേടി. കണക്ക്, രസതന്ത്രം, വിദേശപഠനം എന്നീ ബിരുദങ്ങളാണ് നേടിയത്. 

ഏഴാം വയസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തനിഷ്കിന് കോളജില്‍ പ്രവേശം നല്‍കുകയായിരുന്നു. കാലിഫോര്‍ണിയയിലെ സാക്രമെന്‍േറാ എന്ന സ്ഥലത്തെ താമസക്കാരനായ അദ്ദേഹത്തിന്‍െറ ആഗ്രഹം അമേരിക്കയുടെ പ്രസിഡന്‍റാകുക എന്നതാണ്. 

ഈവര്‍ഷം കോളജില്‍നിന്ന് ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് തനിഷ്ക്. ഹൈസ്കൂളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയപ്പോള്‍ പ്രസിഡന്‍റ് ബറാക് ഒബാമ തനിഷ്കിന് അഭിനന്ദനക്കത്ത് അയച്ചിരുന്നു.
Advertisement

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.