Latest News

പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ മത്സരത്തിനിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: [www.malabarflash.com] അമേരിക്കയില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടക്കുന്ന വേദിക്ക് പുറത്ത് തോക്കുധാരികളും സുരക്ഷാ ജീവനക്കാരും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഡാളസിലെ ഗാര്‍ലന്‍ഡില്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് അമേരിക്ക എന്ന സംഘം ഞായറാഴ്ച നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 

തോക്കുധാരികളാണ് കൊല്ലപ്പെട്ട രണ്ട് പേരും. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഡച്ചുകാരനും ഇസ്ലാം വിരുദ്ധ നേതാവുമായ ഗീര്‍ട്ട് വില്‍ഡേഴ്സ് അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് ആക്രമണമുണ്ടായത്. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാമയിരുന്നെന്നും താന്‍ സുരക്ഷിതനാണെന്നും ഗീര്‍ട്ട് വില്‍ഡേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു.

കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന സംഘടനയാണ് ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് അമേരിക്ക. മുഹമ്മദ് നബിയുടെ മികച്ച കാരിക്കേച്ചറിന് 636400 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്‍ററില്‍ മുഹമ്മദ് ആര്‍ട്ട് എക്സിബിഷന്‍ എന്ന പേരിലാണ് കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടന്നത്. ആയുധധാരികളായ രണ്ട് പേര്‍ വാഹനത്തില്‍ സ്ഥലത്തത്തെി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗാര്‍ലന്‍ഡ് സിറ്റി പൊലീസ് അറിയിച്ചു. സുരക്ഷാ സൈനികന്‍െറ പരിക്കുകര്‍ ഗുരുതരല്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഗാര്‍ലന്‍ഡ് സിറ്റി പൊലീസ് അറിയിച്ചു. 

സംഭവ സമയം 200ഓളം പേര്‍ ഹാളിനകത്തുണ്ടായിരുന്നു. ആയുധധാരികളത്തെിയ കാറില്‍ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയമുള്ളതിനാല്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കാറില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചു വെടിവെക്കുകയായിരുന്നെന്ന് പൊലീസ് അവകാശപ്പെട്ടു. വെടിവെപ്പിനെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
Advertisement

Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.