Latest News

സഹപ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന ഇന്ത്യക്കാരന് അഞ്ചുവര്‍ഷം തടവ്

ദുബൈ: [www.malabarflash.com] മദ്യപിച്ച് വഴക്കുണ്ടാക്കി സഹപ്രവര്‍ത്തകനെ തലയില്‍ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് ദുബൈ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.

2014 ആഗസ്റ്റില്‍ ദുബൈയിലെ ലേബര്‍ ക്യാമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ പ്രതിയും ഇന്ത്യക്കാരന്‍ തന്നെയായ സഹപ്രവര്‍ത്തകനും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് മദ്യപിച്ചതിന് ശേഷമുള്ള വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. പ്രതി രണ്ടുതവണ സഹപ്രവര്‍ത്തകന്‍െറ തലക്ക് ചവിട്ടിയത് മരണത്തിലേക്ക് നയിക്കുകയായിരുന്നു. 

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആംബുലന്‍സ് സ്ഥലത്തത്തെിയെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും ആത്മരക്ഷാര്‍ഥമാണ് ആക്രമണം നടത്തിയതെന്നും വിചാരണാവേളയില്‍ പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ സൂപ്പര്‍വൈസറുടെ മൊഴി പ്രതിക്ക് എതിരാവുകയായിരുന്നു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.