Latest News

ഖുര്‍ആന്‍ കത്തിച്ചുവെന്നാരോപിച്ച് കൊലപാതകം; നാല് അഫ്ഗാനികള്‍ക്ക് വധശിക്ഷ

കാബൂള്‍: [www.malabarflash.com] വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ചുവെന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് പേര്‍ക്ക് 16 വര്‍ഷം തടവും വിധിച്ചു. 18 പേരെ വെറുതെ വിട്ടു.

27 കാരിയായ ഫര്‍കുന്ദയെ ഖുര്‍ആന്‍ കത്തിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. വടിയും കല്ലുകളും ഉപയോഗിച്ച് ആദ്യം ആക്രമിച്ചു. അതിനുശേഷം ഇവരെ വലിച്ചിഴച്ച് പുഴത്തീരത്തേക്ക് കൊണ്ടുപോവുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിലേക്ക് എറിഞ്ഞു.

ഷാ ദു ഷംഷൈറ പള്ളിക്ക് സമീപം കച്ചവടത്തിനായി ഇരുന്ന ഒരു മുല്ലയുമായി ഫര്‍കുന്ദ വഴക്കിട്ടതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് മുല്ല വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ഫര്‍കുന്ദ കത്തിച്ചുവെന്നു പറഞ്ഞു. ഇതുകേട്ട ഉടന്‍ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് ഫര്‍കുന്ദയെ കൊലപ്പെടുത്തുകയായിരുന്നു. കേട്ടുകേള്‍വിയുടെ പുറത്താണ് കൊല നടത്തിയതെന്ന് അക്രമികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഈ സംഭവം അഫ്ഗാനിസ്ഥാനില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. അഫ്ഗാന്‍ ചരിത്രത്തിലാദ്യമായി ഒരു സംഘം സ്ത്രീകള്‍ തെരുവിലുമിറങ്ങി പ്രകടനം നടത്തി.
Advertisement

Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.