Latest News

ഒരു ഗ്രാമം മുഴുവന്‍ ഉറക്കരോഗത്തിന്റെ പിടിയില്‍; കാരണം കണ്ടെത്താനാകാതെ വലയുന്ന ആരോഗ്യവിദഗ്ധര്‍

കാലാച്ചി: [www.malabarflash.com] കസാക്കിസ്താനിലെ കാലാച്ചി ഗ്രാമവാസികള്‍ ഒരു അപൂര്‍വ്വം രോഗം മൂലം വലയുകയാണ്. പകല്‍ സമയത്ത് ഇവിടത്തെ ജനങ്ങള്‍ ഉറങ്ങി വീഴുന്നു. തൊഴിലിടങ്ങളിലും തെരുവുകളിലും ആളുകള്‍ ഉറങ്ങി വീഴുന്നത് സ്ഥിരമായതോടെ ആരോഗ്യവിദഗ്ധര്‍ രോഗകാരണം കണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല.

ആറ് മണിക്കൂറോളമാണ് പലരുടേയും ഉറക്കം. ഉറക്കമുണര്‍ന്നാല്‍ ഓര്‍മ്മകുറവും ക്ഷീണവും വിഭ്രാന്തിയും പലരിലും കാണുന്നു. ഒരാഴ്ച്ചയോളം ഉറങ്ങിയവരും ഗ്രാമത്തിലുണ്ടത്രെ.

ഉറക്കരോഗത്തില്‍ നിന്നും ഗ്രാമത്തെ മോചിപ്പിക്കാന്‍ ഉപായമൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗ്രാമവാസികളെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പ്രാദേശിക ഭരണകൂടം. ഇതുവരെ 52 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇവരില്‍ രോഗം ഇപ്പോള്‍ കാണാനില്ലെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ കാലാച്ചിയില്‍ 172 കുടുംബങ്ങളിലായി 369 പേര്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഗ്രാമം വിടാന്‍ വിസമ്മതിക്കുകയാണെന്നും അധികാരികള്‍ പറയുന്നു.

2013 മാര്‍ച്ചിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യ്തത്. അതിനുശേഷം 130 ഓളം അജ്ഞാത രോഗത്തിന്റെ പിടിയിലായി. രോഗം മൂലം ആരും മരിച്ചതായി വിവരമില്ല. രോഗകാരണം കണ്ടെത്താന്‍ ഗവേഷകരും ശാസ്ത്രജ്ഞരും ഗ്രാമത്തില്‍ തമ്പടിച്ച് ടെസ്റ്റുകള്‍ നടത്തിയിരുന്നു. എന്നാല്‍ രോഗകാരണമെന്തെന്ന് മാത്രം കണ്ടെത്താനായില്ല. ശപിക്കപ്പെട്ടവരുടെ ഗ്രാമമെന്നാണ് പല മാധ്യമങ്ങളും കാലാച്ചി ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്.
Advertisement

Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.