Latest News

ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി 1,145 രൂപയുടെ വൈഫൈ റൗട്ടര്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് 30,000 രൂപയുടെ ലാപ്പ്‌ടോപ്പ്‌

ഡല്‍ഹി: [www.malabarflash.com] ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി കബളിപ്പിക്കപ്പെട്ട നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഡല്‍ഹി സ്വദേശിയായ അനൂജ് ചൗഹാന് പറയാനുള്ളത്. 

ഏപ്രില്‍ 10നാണ് അനൂജ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വൈബ്‌സൈറ്റായ പേയ്ടിയമിലൂടെ വൈഫൈ റൂട്ടേഴ്‌സ് ഓര്‍ഡര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഏപ്രില്‍ 16ന് അനൂജിനെ അമ്പരപ്പിച്ചു കൊണ്ട് വലിയൊരു പൊതി വീട്ടുപടിക്കല്‍ എത്തി. ആ വലിയ പൊതി തുറന്ന അനൂജിനെ അമ്പരിപ്പിക്കുന്നതായിരുന്നു അകത്തിരുന്ന സാധനം.1,145 രൂപയുടെ വൈഫെയ്ക്ക് പകരം 30,000 രൂപയുടെ ഡെല്‍ ലാപ്പ്‌ടോപ്പ്.

പേയ്ടിയമിനു പറ്റിയ അബദ്ധമാകാമെന്നു കരുതി സി.ഇ.ഒയ്ക്ക് അനൂജ് കത്ത് എഴുതി. എന്നാല്‍ സി.ഇ.ഒയുടെ മറുപടി അനൂജിനെ സന്തോഷിപ്പിക്കുന്നതായിരുന്നു. പേടൈമിന് പറ്റിയ അബദ്ധമാണെങ്കിലും അനൂജിന്റെ സത്യസന്ധയ്ക്കുള്ള സമ്മാനമായി ലാപ്പ്‌ടോപ്പ് നല്‍കുന്നു എന്നായിരുന്നു മറുപടി. അങ്ങനെ നിനച്ചിരിക്കാതെ പേയ്ടിയമിന്റെ അബദ്ധം അനൂജിന് സമ്മാനമായി മാറുകയായിരുന്നു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.