Latest News

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം സമാപിച്ചു; സാനു പ്രസിഡണ്ട്, വിജിന്‍ സെക്രട്ടറി

തൃശൂര്‍: [www.malabarflash.com]എസ്.എഫ്.ഐ സംസ്ഥാന പ്രസിണ്ടായി വി.പി. സാനുവിനെയും (മലപ്പുറം) സെക്രട്ടറിയായി എം. വിജിനെയും (കണ്ണൂര്‍) സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മൂന്ന് നാളായി തൃശൂരില്‍ നടന്ന സമ്മേളനം സമാപിച്ചു. 

പ്രായപരിധി 25 ആക്കി ഭേദഗതി വരുത്തിയതിനത്തെുടര്‍ന്ന് നിലവിലെ കമ്മിറ്റി അഴിച്ചു പണിതതാണ് പുതിയ കമ്മിറ്റി. വനിതാ പ്രാതിനിധ്യം ഉയര്‍ത്തി. 77 അംഗ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 89 അംഗങ്ങളാക്കിയതാണ് മറ്റൊരു മാറ്റം.
സമ്മേളനത്തില്‍ നിശിത വിമര്‍ശമുയര്‍ന്ന പാലക്കാട് നിന്ന് പ്രതിനിധികളാരും പുതിയ സെക്രട്ടേറിയറ്റില്‍ ഇല്ല. മുഹമ്മദ് അഫ്‌സല്‍ (കണ്ണൂര്‍), ജയ്ക് സി. തോമസ് (കോട്ടയം), അഥീന സതീഷ് (തിരുവനന്തപുരം), പ്രതിന്‍രാജ് കൃഷ്ണ (തിരുവനന്തപുരം), എസ്. ആര്‍. ആര്യ (കൊല്ലം) എന്നിവര്‍ വൈസ് പ്രസിണ്ടുമാരും ആര്‍. രാഹുല്‍ (ആലപ്പുഴ), ഖദീജത്ത് സുലൈഖ (കാസര്‍കോട്), ടി. എസ്. ശരത്ത് (കോട്ടയം), കെ. അശ്വന്ത് (കോഴിക്കോട്) എന്നിവര്‍ ജോ. സെക്രട്ടറിമാരുമാണ്.
ശ്യാം മോഹന്‍, കെ.എം. നീനു, ഫസല്‍ മുഹമ്മദ്, റോസല്‍ രാജ്, മുഹമ്മദ് ഫൈസല്‍, എം. എസ്. ഫെബിന്‍, സജിത് പി. ആനന്ദ് എന്നിവരെ സെക്രട്ടറിയേറ്റംഗങ്ങളായും തെരഞ്ഞെടുത്തു.
രജീഷ് വെള്ളാട്ട്, ബി. വൈശാഖ്, ഖദീജത്ത് സുഹൈല, കെ. മഹേഷ്, ജെ. ആര്‍. മീര ചന്ദ്രന്‍ (കാസര്‍കോട്), എം. വിജിന്‍, മുഹമ്മദ് അഫ്‌സല്‍, റമീസ്, കെ. എസ്. സൗമ്യ, ആതിര, അഖില്‍ പിണറായി, ദിഷ്ണ പ്രസാദ്, ടി. വി. എം ഷീമ, സിറാജ് (കണ്ണൂര്‍), ഫെബിന്‍, അനുപ്രസാദ്, അതുല്യ (വയനാട്), കെ. എം. നിനു, കെ അശ്വന്ത്, എന്‍ നിധിന്‍, എ. കെ. ബിജിത്, ലിന്‍േറാ ജോസഫ്, ഫഹദ് ഖാന്‍, അജ്ഞലി കൃഷ്ണന്‍ (കോഴിക്കോട്), വി. പി. സാനു, ശ്യാം പ്രസാദ്, പി. ഷബീര്‍, സിബില, ഷെഫീഖ്, വി. ആതിര (മലപ്പുറം), ജിതിന്‍ രാജ്, എസ്. സ്വരൂപ്, കെ. ജയദേവന്‍, എം. ജി. ലെനിന്‍, ടി. ഗീതു (പാലക്കാട്), റോസല്‍ രാജ്, സച്ചിന്‍, സ്വാതി രാമന്‍, ആര്യ ജിനദേവന്‍, മനു, സംഗീത (തൃശൂര്‍), ഫസല്‍ മുഹമ്മദ്, നിഖില്‍ ബാബു, എസ്. സ്വാതി, സജിത, സമദ്, ചിഞ്ചു ബി. കൃഷ്ണ (എറണാകുളം), മുഹമ്മദ് ഫൈസല്‍, ആര്യ, ബി. അമല്‍ (ഇടുക്കി), ടി. എസ്. ശരത്, ജയ്ക് സി. തോമസ്, പി. ടി. അശ്വതി, കെ. പി. ആതിര, ജീന്‍സ് ദേവസ്യ, റിജേഷ് കെ. ബാബു (കോട്ടയം), സജിത് പി. ആനന്ദ്, ജയകൃഷ്ണന്‍, അന്‍സില്‍ അഹമ്മദ്, ശ്രീലക്ഷ്മി (പത്തനംതിട്ട), ആര്‍. രാഹുല്‍, ജയിംസ് സാമുവല്‍, അഷിത, എം. എസ്. അരുണ്‍കുമാര്‍, അജ്മല്‍ ഫസല്‍ (ആലപ്പുഴ), ശ്യാം മോഹന്‍, എസ്. ആര്‍. ആര്യ, അതുല്യ മനോഹര്‍, ഹരികൃഷ്ണന്‍ (കൊല്ലം), അഥീനാ സതീഷ്, രേവതി, നിയാസ്, രാഹില്‍ ആര്‍. നാഥ്, പ്രതിന്‍ സാജ് കൃഷ്ണ, സജീവ്, ശിവ പ്രസാദ്, നയന (തിരുവനന്തപുരം), ആദര്‍ശ് (സ്‌കൂള്‍ തിരുവനന്തപുരം), ശ്യാമിലി (പ്‌ളസ് ടു ആലപ്പുഴ), ശ്രീനാഥ് (ടെക്‌നോസ്), മുഹമ്മദ് ജാസിം (മെഡിക്കല്‍), കെ. വി. ദീപു (ആയുര്‍വേദം), അര്‍ച്ചന (കുസാറ്റ്), പി. വി. വരുണ്‍ (ഓഫിസ്), ബിജു (ആദിവാസി മേഖലവയനാട്), സജിത റായ് എന്നിവരാണ് സംസ്ഥാന സമിതിയംഗങ്ങള്‍.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.