Latest News

ദിലീപ് ഇനി വാര്‍ത്ത അവതാരകന്‍

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ദിലീപ് വാര്‍ത്താ അവതാരകനാകുന്നു. ശ്രീബാല കെ മേനോന്‍ സംവിധായികയായി അരങ്ങേറുന്ന ലവ് 24 X 7 ലാണ് ദിലീപ് ഒരു ചാനല്‍ മേധാവിയും വാര്‍ത്ത അവതാരകനുമായെത്തുന്നത്. ചാനല്‍ യുദ്ധവും പിന്നാമ്പുറകഥകളുമാണ് ശ്രീബാല തന്റെ ആദ്യ സിനിമയ്ക്ക് വിഷയമാക്കിയത്.[www.malabarflash.com]

മുമ്പ് കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ പി.സുകുമാര്‍ സംവിധാനം ചെയ്ത സ്വലേ എന്ന ചിത്രത്തില്‍ ദിലീപ് പത്രപ്രവര്‍ത്തകന്റെ വ്യക്തിജീവിതവും വൈഷമ്യങ്ങളുമാണ് അഭിനയിച്ച് തെളിയിച്ചത്.

ബ്ലസിയുടെ കല്‍ക്കത്ത ന്യൂസിലും സമാനമായ വേഷം ചെയ്തിരുന്നു. ലവ് 24 X7 ന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ അത് വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളിലെ തമാശകളാണ് നിറയുന്നത്.

ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം നിഖില നായികയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, സുഹാസിനി, ദിനേശ്, ഇടവേള ബാബു, സിദ്ധാര്‍ഥ് ശിവ, അലന്‍സിയര്‍, ജയപ്രകാശ്, ലെന, നന്ദിനി, മഞ്ജുപിള്ള എന്നിവരുമുണ്ട്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു.



Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.