Latest News

രണ്ടു മുറികളുള്ള വീട്ടിലെ വൈദ്യുതി ബില്‍ 55 കോടി രൂപ

റാഞ്ചി: [www.malabarflash.com] ഈ മാസത്തെ വൈദ്യുതി ബില്‍ വന്നപ്പോള്‍ കൃഷ്ണപ്രസാദ് ഞെട്ടി. 55 കോടി രൂപയാണ് ബോര്‍ഡ് ഇത്തവണ ബില്‍ തുകയായി ചുമത്തിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ഒരു കല്യാണത്തിനു പോയി തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണപ്രസാദിനെ ഞെട്ടിച്ചു കൊണ്ട് വൈദ്യുതി ബോര്‍ഡിന്റെ കളി.

റാഞ്ചിയിലെ കഡ്രു മേഖലയിലാണ് കൃഷ്ണപ്രസാദും കുടുംബവും താമസിക്കുന്നത്. രണ്ടു മുറികളുള്ള വീട്ടില്‍ ഒരു എയര്‍ കണ്ടീഷനര്‍ പോലും വച്ചിട്ടില്ല. കൂടാതെ, മിക്ക ദിവസങ്ങളിലും ഏഴോ എട്ടോ മണിക്കൂറുകള്‍ വൈദ്യുതിയും കാണാറില്ല. എന്നിട്ടും ഇത്രയും വലിയ തുക ബില്ലായി എങ്ങനെ വന്നുവെന്നാണ് കൃഷ്ണപ്രസാദിന്റെ ചോദ്യം. ബില്ലിലെ വമ്പന്‍ തുക കണ്ട് പേടിച്ചുപോയ കൃഷ്ണപ്രസാദിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകൊടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇയാള്‍.

അതേസമയം, സംഭവത്തില്‍ വൈദ്യുതി ബോര്‍ഡ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബില്ലടിച്ചപ്പോള്‍ തെറ്റുപറ്റിയതായിരിക്കാമെന്നാണ് അവരുടെ വിശദീകരണം. ബില്ലുകള്‍ അച്ചടിക്കുന്നതിനും അയയ്ക്കുന്നതിനുമുള്ള ചുമതല സ്വകാര്യ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.